കെജ്‌രിവാളിന് തിരിച്ചടി; 6 ദിവസത്തേക്ക് റിമാൻഡിൽ വിട്ട് കോടതി

മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്ന വാദത്തിനൊടുവിലാണ് കോടതി ഉത്തരവ്.
അരവിന്ദ് കെജ്‌രിവാൾ
അരവിന്ദ് കെജ്‌രിവാൾ
Updated on

ന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ റിമാൻ‌ഡിൽ വിട്ട് കോടതി. ഈ മാസം 28 വരെയുള്ള ആറു ദിവസമാണ് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്ന വാദത്തിനൊടുവിലാണ് കോടതി ഉത്തരവ്. ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതിയിലാണ് കെജ്‌രിവാളിനെ ഹാജരാക്കിയിരുന്നത്.

കെജ്‌രിവാൾ മദ്യനയ അഴിമതിക്കേസിലെ മുഖ്യ ആസൂത്രകനാണെന്നും 9 തവണ സമൻസ് അവഗണിച്ചുവെന്നും 10 ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്നുമായിരുന്നു ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.

അറസ്റ്റിലായതിനു പിന്നാലെ കെജ്‌രിവാളിനെതിരേ 7 വൻ കുറ്റങ്ങളാണ് ഇഡി ചുമത്തിയിരിക്കുന്നത്. ഇഡി ക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എഎസ് വി രാജുവാണ് കെജ്‌രിവാളിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങളുടെ പട്ടിക കോടതിയിൽ‌ നൽകിയത്.

അഴിമതിയുടെ മുഖ്യ ആസൂത്രകനും, ആണിക്കല്ലും കെജ്‌രിവാളാണെന്നാണ് ഇഡി ആരോപിച്ചിരിക്കുന്നത്. മദ്യനയം രൂപീകരിക്കുന്നതിൽ നേരിട്ട് പങ്കാളിയായി, കുറ്റകൃത്യം നടപ്പാക്കാൻ നേരിട്ട് ഇടപെട്ടു, കുറ്റകൃത്യത്തിലൂടെ ലഭിച്ച തുക ഗോവ തെരഞ്ഞെടുപ്പു പ്രചരണത്തിനായി ഉപയോഗിച്ചു, സഹായങ്ങൾക്ക് തെക്കൻ ഗ്രൂപ്പുകളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു, ഇരു സംഘങ്ങൾക്കുമിടയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത് കെജ്‌രിവാളിന്‍റെ വിശ്വസ്തനാണ്, ഇഡി ഓഫിസർ‌മാരുടെ കാര്യങ്ങളിൽ ഇടപെട്ടു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com