പുകമഞ്ഞിൽ മുങ്ങി ദീപാവലി; ഡൽഹിയിൽ വായുഗുണനിലവാര സൂചിക 450 ൽ!

പഞ്ചാബി ബാഗിലാണ് ഏറ്റവും ഉയർന്ന നിരക്കായ 450 രേഖപ്പെടുത്തിയത്
Delhi chokes on Diwali as AQI is very poor condition

പുകയിൽ മുങ്ങി ദീപാവലി; ഡൽഹിയിൽ വായുഗുണനിലവാര സൂചിക 450 ൽ!

Updated on: 

ന്യൂഡൽഹി: ഡൽഹിയിൽ വായുഗുണനിലവാര സൂചിക അതീവ ഗുരുതരാവസ്ഥയിൽ. ദീപാവലിയോടനുബന്ധിച്ച് ശനിയാഴ്ച വ്യാപകമായി പടക്കം പൊട്ടിച്ചതാണ് മോശം അവസ്ഥയിൽ‌ നിന്ന് വായുഗുണനിലവാരം വളരെ മോശം അവസ്ഥയിലേക്കെത്താൻ കാരണം. വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും പലയിടങ്ങളിലും അത് ലംഘിക്കപ്പെട്ടു.

ദീപാവലി ദിവസം രാവിലെ തന്നെ വായുഗുണനിലവാരം 400 കടന്നു. ഡല്‍ഹിയിലെ 59 നിരീക്ഷണ കേന്ദ്രങ്ങളില്‍ 18 ഇടങ്ങളിലും എക്യുഐ 'ഗുരുതര' വിഭാഗത്തിലാണ്. പഞ്ചാബി ബാഗിലാണ് ഏറ്റവും ഉയർന്ന നിരക്കായ 450 രേഖപ്പെടുത്തിയത്.

തൊട്ടുപിന്നാലെ ആർകെ പുരത്ത് 449-ഉം ഐഐടി ഡൽഹിയിൽ 446-ഉം വായുഗുണനിലവാര സൂചിക രേഖപ്പെടുത്തി. ദ്വാരകയിൽ 444-ഉം, സിആർആർഐ മഥുര റോഡിൽ 425-ഉം, സിരി ഫോർട്ടിൽ 423 എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ കണക്കുകൾ.