അപകീർത്തിക്കേസിൽ ധ്രുവ് റാഠിക്കെതിരേ വാറന്‍റ് പുറപ്പെടുവിച്ച് ഡൽഹി കോടതി

ജാമ്യം ലഭിക്കാവുന്ന വാറന്‍റാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്
 Dhruv Rathe

ധ്രുവ് റാഠി

Updated on: 

ന്യൂഡൽഹി: 2018ലെ അപകീർത്തിക്കേസിൽ യൂട്യൂബർ ധ്രുവ് റാഠിക്കെതിരേ ഡൽഹി സാകേത് കോടതി വാറന്‍റ് പുറപ്പെടുവിച്ചു. ശനിയാഴ്ചയാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാഹുൽ ജെയ്ൻ വാറന്‍റ് പുറപ്പെടുവിച്ചത്.

2018 മേയിൽ ധ്രുവ് റാഠി തന്‍റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത 'ബിജെപി ഐടി സെൽ പാർട്ട് 2' എന്ന വീഡിയോയിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് ബിജെപി ഐടി സെൽ അംഗം വികാസ് പാണ്ഡെയാണ് കേസ് നൽകിയത്. കേസിൽ സമൻസ് നൽകാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ധ്രുവ് റാഠിയുടെ ഹരിയാനയിലെ ഗുരുഗ്രാമിലെ വീട് അടച്ചിരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വാറന്‍റ് പുറപ്പെടുവിച്ചത്. ജാമ്യം ലഭിക്കാവുന്ന വാറന്‍റാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് തുടർനടപടികൾക്കായി ഒക്റ്റോബർ 31ലേക്ക് മാറ്റിവച്ചു.

ധ്രുവ് റാഠി ദീർഘകാലം വിദേശത്തായിരുന്നതിനാൽ 2019 മുതൽ നേരിട്ട് സമൻസ് നൽകാൻ സാധിച്ചിരുന്നില്ല. നിലവിൽ ധ്രുവ് റാഠി ഇന്ത്യയിൽ എത്തിയതോടെയാണ് കോടതി നടപടികൾ വേഗത്തിലായത്. സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് ധ്രുവ് റാഠി എത്തിയത്.

logo
Metro Vaartha
www.metrovaartha.com