അശുതോഷ് റങ്കയുടെയും സൗരവ് ദാസിന്‍റെയും അറസ്റ്റ് ഡൽഹി സർക്കാർ ബോധപൂർവം നീട്ടികൊണ്ടുപോകുന്നു; ആരോപണവുമായി ദിപ്കെ

എക്സിലൂടെയായിരുന്നു ദിപ്കെ രംഗത്തെത്തിയത്
Delhi government is deliberately delaying the arrest of Ashutosh Ranga and Sourav Das, alleges Dipke

സൗരവ് ദാസും അശുതോഷ് റങ്കയും

Updated on: 

ന‍്യൂഡൽഹി: സിജെപി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുടെ അറസ്റ്റ് സംസ്ഥാന സർക്കാർ ബോധപൂർവം നീട്ടികൊണ്ടുപോകുന്നുവെന്ന ആരോപണവുമായി അഭിജീത് ദിപ്കെ. എക്സിലൂടെയായിരുന്നു ദിപ്കെ രംഗത്തെത്തിയത്. അവരെ തടവിലാക്കി വയ്ക്കാൻ നിയമപരമായ അവകാശമില്ലെന്നും അതിനാൽ അവരെ അവിടെത്തന്നെ പിടിച്ചുനിർത്താൻ അവർ ബോധപൂർവം കാലതാമസം ഉണ്ടാക്കുന്ന തന്ത്രങ്ങളാണ് പയറ്റുന്നതെന്നും അഭിജീത് കൂട്ടിച്ചേർത്തു.

എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്നും ആവശ‍്യപ്പെട്ട് രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ ദേശീയ പതാകയുമേന്തി അതിക്രമിച്ച് കടന്നതിനാണ് സിജെപി നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ സിജെപി ദേശീയ പതാകയുമേന്തി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com