ഡൽഹി ഹൈക്കോടതിയിൽ ഇനി 50 ജഡ്ജിമാർ; പുതിയ ജഡ്ജി ചുമതലയേറ്റു

ഡൽഹി ഹൈക്കോടതിയിലെ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം 60 ആണ്
Delhi High Court to have 50 judges now.

ഡൽഹി ഹൈക്കോടതിയിൽ ഇനി 50 ജഡ്ജിമാർ

Updated on: 

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ പുതിയ ജഡ്ജിയായി ജസ്റ്റിസ് ഗുർവിന്ദർ പാൽ സിങ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇതോടെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 50 ആയി.

ഡൽഹി ഹൈക്കോടതിയിലെ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം 60 ആണ്. ഇതിൽ 45 സ്ഥിരം ജഡ്ജിമാരും 15 അഡീഷണൽ ജഡ്ജിമാരുമാണുള്ളത്.

ആക്റ്റിങ് ചീഫ് ജസ്റ്റിസ് നിതിൻ വാസുദേവോ സാംബ്രെയാണ് ജസ്റ്റിസ് സിങ്ങിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ഹിന്ദിയിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.

ഡൽഹി ജില്ലാ ജുഡീഷ്യറിയിലെ ജുഡീഷ്യൽ ഓഫീസറായിരുന്ന അദ്ദേഹത്തെ അഡീഷണൽ ജഡ്ജിയായാണ് ഹൈക്കോടതിയിലേക്ക് ഉയർത്തിയത്. ഒക്റ്റോബർ അഞ്ചിനാണ് ജുഡീഷ്യൽ ഓഫീസറായിരുന്ന സിങ്ങിനെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്.

സെപ്റ്റംബറിൽ ഡൽഹി ഹൈക്കോടതി ജഡ്ജിമാരായി ഏഴ് പേർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. സെപ്റ്റംബർ 10ന് എട്ട് ജുഡീഷ്യൽ ഓഫീസർമാരെ ഡൽഹി ഹൈക്കോടതിയിലേക്ക് ഉയർത്താൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com