ടെലഗ്രാം നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി

ടെലഗ്രാം മുഖേന വ‍്യാജ ചോദ‍്യപേപ്പറുകൾ പ്രചരിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് നിരോധനം
delhi-high-court-upholds-telegram-ban

ടെലഗ്രാം നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി

Updated on

ന്യൂഡൽഹി: ടെലഗ്രാം നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി. നിരോധനത്തിനെതിരായ ടെലഗ്രാമിന്‍റെ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. നടപടി ക്രമങ്ങൾ പാലിച്ചാണ് കേന്ദ്രത്തിന്‍റെ നീക്കമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജൂൺ 22 വരെ നിരോധനം തുടരട്ടെ എന്നും വ്യക്തമാക്കുകയായിരുന്നു.

ടെലഗ്രാം മുഖേന വ‍്യാജ ചോദ‍്യപേപ്പറുകൾ പ്രചരിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് നിരോധനം. ജൂൺ 21നാണ് നീറ്റ് പുനപരീക്ഷ ആരംഭിക്കുന്നത്.നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നിർദേശ പ്രകാരം മിനിസ്ട്രി ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയാണ് ടെലഗ്രാം നിരോധിച്ചത്.

logo
Metro Vaartha
www.metrovaartha.com