വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ വീണ്ടും വാഹന നിയന്ത്രണം

നവംബർ ഒന്നുമുതലാണ് നിയന്ത്രണം
delhi implements restrictions for bs6 below vehicles from november 1

വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ വീണ്ടും വാഹന നിയന്ത്രണം

Updated on

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും വാഹന നിയന്ത്രണം. സംസ്ഥാനത്തിനു പുറത്ത് രജിസ്റ്റർ ചെയ്തതും ബിഎസ് 6 നിലവാരത്തിനു താഴെയുള്ളയുള്ള വാഹനങ്ങൾക്ക് നവംബർ ഒന്നുമുതൽ ഡൽഹിയിലേക്ക് പ്രവേശനം വിലക്കും. ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ നിയന്ത്രണം. സംസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾ, ബിഎസ് 6 പാലിക്കുന്ന ഡീസൽ വാഹനങ്ങൾ, സിഎൻജി, എൽഎൻജി അല്ലെങ്കിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് പ്രവേശന നിയന്ത്രണങ്ങളുണ്ടായിരിക്കില്ല. കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്‍റ് യോഗതീരുമാന പ്രകാരമാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com