തന്ത്രം മെനഞ്ഞ് ഡൽഹി പൊലീസ്; അഭിജീത് ദിപ്കെയെ വിമാനത്തിൽ കയറി കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസ്!

വിമാനത്തിൽ വച്ച് കസ്റ്റഡിയിലെടുക്കുമ്പോൾ ഉണ്ടായേക്കാവുന്ന സംഘർ‌ഷം ഒഴിവാക്കാനാണ് വനിതാ പൊലീസിനെ രംഗത്തിറക്കിയതെന്നാണ് റിപ്പോർട്ടുകൾ
delhi police cjp leaders inside flight

തന്ത്രം മെനഞ്ഞ് ഡൽഹി പൊലീസ്; അഭിജീത് ദിപ്കെയെ വിമാനത്തിൽ കയറി കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസ്!

Updated on: 

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സിജെപി പ്രഖ്യാപിച്ച പ്രതിഷേധ സമരത്തിനെത്തിയ അഭിജീത് ദിപ്കെ അടക്കമുള്ള നേതാക്കളെ വിമാനത്തിൽ വച്ച് തന്നെ അറസ്റ്റു ചെയ്തിരുന്നു. പതിവിന് വിപരീതമായി വനിതാ പൊലീസിനെ ഇറക്കിയാണ് സിജെപി നേതാക്കളായ അഭിജീത്ത് ദിപ്കെ, സൗരവ് ദാസ്. അശുതോഷ് റാങ്ക എന്നിവരെ കസ്റ്റഡിയിലെടുത്തത്.

വിമാനത്തിൽ വച്ച് കസ്റ്റഡിയിലെടുക്കുമ്പോൾ ഉണ്ടായേക്കാവുന്ന സംഘർ‌ഷം ഒഴിവാക്കാനാണ് വനിതാ പൊലീസെത്തി കസ്റ്റഡിയിലെടുത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിൽ വച്ച് വാക്കേറ്റമോ കൈയേറ്റമോ ഉണ്ടായാലത് വലിയ സംഘർഷത്തിലേക്ക് കടക്കും. ഇത് ഉണ്ടാവാതിരിക്കാനാണ് വനിതാ പൊലീസുകാരെ രംഗത്തിറക്കിയതെന്നാണ് റിപ്പോർട്ടുകൾ.

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയാണ് വനിതാ പോലീസുകാരുടെ സംഘം വിമാനത്തിലെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ ദിപ്കെ തന്നെ പുറത്തുവിട്ടിരുന്നു. വലിയ സംഘർഷം ഉണ്ടാക്കാതെ അഭിജീത്ത് ദിപ്കെ അടക്കമുള്ളവർ പൊലീസുകാർക്കൊപ്പം പോവുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത അഭിജീത്ത് ദിപ്കെ അടക്കമുള്ളവരെ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുക‍യാണെന്നാണ് വിവരം. തനിക്ക് പകരം സിജെപി ദേശീയ സംഘടനാ ചുമതലയുള്ള നേതാവായ അജിങ്ക്യ ഷിൻ‌ഡെ സമരം നയിക്കുമെന്ന് അഭിജീത്ത് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com