പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്യണം; സോഷ്യൽ മീഡിയകൾക്ക് നോട്ടീസ് നൽകി ഡൽഹി പൊലീസ്

ഡൽഹി പൊലീസിന്‍റെ സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗമാണ് ഇത്തരം പോസ്റ്റുകൾ കണ്ടെത്തിയത്
delhi police notice tech companies to wanted removing pm defamatory posts
പ്രധാനമന്ത്രി നരേന്ദ്ര മോദി
Updated on

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ‌ ടെക് കമ്പനികൾക്ക് നോട്ടീസ് നൽകി ഡൽഹി പൊലീസ്. പ്രധാനമന്ത്രിക്കെതിരേ വധഭീഷണി മുഴക്കുന്നതും അദ്ദേഹത്തിന്‍റെ അമ്മയെ അടക്കം അപമാനിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ നടപടി.

ഡൽഹി പൊലീസിന്‍റെ സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗമാണ് ഇത്തരം പോസ്റ്റുകൾ കണ്ടെത്തിയത്. പാക്കിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നാണ് ഭീഷണികൾ വരുന്നതെന്നാണ് ആദ്യ കണ്ടെത്തലെങ്കിലും തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്ത്യക്കുള്ളിൽനിന്ന് ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രചരിക്കുന്നതായി കണ്ടെത്തി.

പൊലീസിന്‍റെ നിർദേശത്തിനു പിന്നാലെ ഇത്തരത്തിലുള്ള പല പോസ്റ്റുകളും ഇതിനോടകം നീക്കംചെയ്തിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ പങ്കുവെച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com