സ്ഥലംമാറ്റ നടപടിയിൽ ഡൽഹി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിച്ച പൊലീസുകാരനെതിരേ വീണ്ടും നടപടി

ഷഹ്ദാര സ്റ്റേഷനിലെ ഇൻസ്പെക്റ്റർ അരുൺ കുമാറിനെതിരേയാണ് വീണ്ടും നടപടിയുണ്ടായിരിക്കുന്നത്
Further action taken against the police officer who protested at the Delhi Police Headquarters over transfer proceedings.

സ്ഥലംമാറ്റ നടപടിയിൽ ഡൽഹി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിച്ച പൊലീസുകാരനെതിരേ വീണ്ടും നടപടി

Updated on: 

ന‍്യൂഡൽഹി: അഭിഭാഷകരുമായുള്ള തർക്കത്തെത്തുടർന്ന് ഉദ‍്യോഗസ്ഥരെ സ്ഥലംമാറ്റിയതിൽ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിച്ചതിന് ഷഹ്ദാര സ്റ്റേഷനിലെ ഇൻസ്പെക്റ്റർ അരുൺ കുമാറിനെതിരേ നടപടി. ഡൽഹി പൊലീസിന്‍റെ ഐഎഫ്എസ്‌ഒ (ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ്) വിഭാഗത്തിലേക്ക് അരുൺ കുമാറിനെ വീണ്ടും സ്ഥലംമാറ്റി.

സൈബർ കുറ്റകൃത‍്യങ്ങൾ, തട്ടിപ്പുകൾ, എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന സൈബർ സെല്ലിന് കീഴിലുള്ള വിഭാഗമാണ് ഐഎഫ്എസ്ഒ. അതേസമയം, ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് എസിപി മാനസ്വി വസിഷ്ഠയും എസ്എച്ച്ഒ അരുൺ കുമാറും പൊലീസ് ആസ്ഥാനത്ത് പ്രതിഷേധം നടത്തിയത്.

പ്രതികൾക്കെതിരേ നടപടി ആവശ‍്യപ്പെട്ട് സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാർ ഭീഷണിപ്പെടുത്തിയെന്നായിരുന്നു അഭിഭാഷകർ ആരോപിച്ചിരുന്നത്. അഭിഭാഷകനായ ലളിത് ബൻസാലിനു നേരെയുണ്ടായ ആക്രമണക്കേസ് കൈകാര‍്യം ചെയ്ത രീതിയിൽ പ്രതിഷേധിച്ച് അഭിഭാഷകർ അനിശ്ചിതകാല സമരം പ്രഖ‍്യാപിച്ചതിനു പിന്നാലെയായിരുന്നു മാനസ്വി വസിഷ്ഠയെയും അരുൺ കുമാറിനെയും നേരത്തെ സ്ഥലംമാറ്റിയിരുന്നത്.