

ഡൽഹി പൊലീസ് കായിക ക്ഷമതാ പരിശോധനയ്ക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ന്യൂഡൽഹി: ഡൽഹി പൊലീസ് അക്കാദമിയിൽ നടന്ന കായിക ക്ഷമതാ പരിശോധനയിൽ പങ്കെടുത്ത ഉദ്യോഗാർഥി ഓട്ടത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. വസീറാബാദിലെ ഡൽഹി പൊലീസ് അക്കാദമിയിൽ തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം.
ഉത്തർപ്രദേശിലെ അനൂപ്ഷഹർ സ്വദേശി സൗരഭ് കുമാർ (23) ആണ് മരിച്ചത്. ഓട്ടത്തിനിടെ സൗരഭ് ട്രാക്കിൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജിടിബി ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.