ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; റെയിൽ, വ്യോമ ​ഗതാ​ഗതം താളം തെറ്റി

148 വിമാന സർവീസുകൾ ആണ് കഴിഞ്ഞദിവസം ഡൽഹിയിൽ നിന്ന് മാത്രം റദ്ദാക്കിയത്
delhi pollution updates

വായു മലിനീകരണം രൂക്ഷം

Updated on

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. നിലവിൽ ഡൽഹിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. ശരാശരി എക്യുഐ 400ലാണ് നിൽക്കുന്നത്. വിവിധയിടങ്ങളിൽ ഇത് 450 ന് മുകളിലാണ്.

വായു മലിനീകരണത്തോടൊപ്പം ശൈത്യ തരംഗത്തിന്‍റെ കാഠിന്യം കൂടിയത് ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത പുക മഞ്ഞിന് ഇടയാക്കി. ഇത് ട്രെയിൻ, വ്യോമ ഗതാഗതങ്ങളെ വളരെ മോശമായി തന്നെ ബാധിച്ചിട്ടുണ്ട്.

148 വിമാന സർവീസുകൾ ആണ് കഴിഞ്ഞദിവസം ഡൽഹിയിൽ നിന്ന് മാത്രം റദ്ദാക്കിയത്. പുകമഞ്ഞ് റെയിൽ ഗതാഗതത്തെയും സാരമായി ബാധിച്ചു. ശൈത്യ തരംഗത്തിന്‍റെ കാഠിന്യം കുറയുന്നത് വരെ തലസ്ഥാനത്ത് വായുമലിനീകരണവും പുകമഞ്ഞും രൂക്ഷമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com