വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ 2 ദിവസം സ്കൂളുകൾക്ക് അവധി

ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോർട്ട്
Air Polluted City In Delhi
Air Polluted City In Delhi

ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് 2 ദിവസത്തെക്ക് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മലിനീകരണ തോത് ഉയർന്ന സാ​ഹചര്യത്തിൽ ഡൽഹിയിലെ എല്ലാ സർക്കാർ, സ്വകാര്യ പ്രൈമറി സ്കൂളുകൾക്കു അടുത്ത 2 ദിവസം അവധിയായിരിക്കുമെന്ന് അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിലെ വായു ഗുണനിലവാര തോത് വളരെ കുറവായിരുന്നു (AQI 400). ഈ സാഹചര്യത്തില്‍ നില ഗുരുതരമാണെന്ന ഏറ്റവും വലിയ മുന്നറിയിപ്പ് എയിംസ് പുറത്തു വിട്ടു. വായു മലിനീകരണം മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com