ഡൽഹിയിൽ അന്തരീക്ഷ മലീനികരണം അതിരൂക്ഷം; പ്രൈമറി സ്കൂളുകൾക്ക് 10 വരെ അവധി

സ്കൂളുകളിൽ അഞ്ചാം ക്ലാസുവരെയുള്ളവർക്ക് നേരത്തെ നവംബർ അഞ്ചുവരെയായിരുന്നു അവധി നൽകിയിരുന്നത്
ഡൽഹിയിൽ അന്തരീക്ഷ മലീനികരണം അതിരൂക്ഷം; പ്രൈമറി സ്കൂളുകൾക്ക് 10 വരെ അവധി

ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലീനികരണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഈ മാസം 10 വരെ പ്രൈമറി സ്കൂളുകൾ അടച്ചിടുമെന്ന് ഡൽഹി വിദ്യാഭ്യാസമന്ത്രി അതിഷി. ആറാം ക്ലാസുമുതൽ 12-ാം ക്ലാസുവരെയുള്ളവർക്ക് ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനുള്ള അനുമതി സർക്കാർ നൽകി.

സ്കൂളുകളിൽ അഞ്ചാം ക്ലാസുവരെയുള്ളവർക്ക് നേരത്തെ നവംബർ അഞ്ചുവരെയായിരുന്നു അവധി നൽകിയിരുന്നത്. അന്തരീക്ഷ മലീനികരണം രൂക്ഷമായ സാഹചര്യത്തിൽ അടച്ചിടുന്നത് പത്തു വരെ നീട്ടുകയായിരുന്നു. കേന്ദ്ര മലീനികരണനിയന്ത്രണ ബോർഡിന്‍റെ കണക്കുകളനുസരിച്ച് ഡൽഹിയിലെ വായുനിലവാര സൂചിക ഒക്‌ടോബർ 27 നും നവംബർ മൂന്നിനും ഇടയിൽ 200 പോയന്‍റിൽ അധികമാണ് വർധിച്ചത്. ഞായറാഴ്ച രാവിലെ മലിനീകരണ തോത് 460 ൽ എത്തിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com