മണ്ഡല പുനർനിർണയം; നിലപാടിൽ മാറ്റമില്ലെന്ന് സ്റ്റാലിൻ, ഇന്ത‍്യാസഖ‍്യത്തിന്‍റെ അനുനയ നീക്കം പാളി

സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ ചെന്നൈയിലെത്തി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുനയ ശ്രമങ്ങൾക്ക് അദ്ദേഹം വഴങ്ങിയില്ല
Constituency Delimitation: Stalin Maintains His Stance; INDIA Alliance’s Conciliatory Move Fails

സ്റ്റാലിനുമായി ഇന്ത‍്യാസഖ‍്യ നേതാക്കൾ നടത്തിയ ചർച്ചയിൽ നിന്നും

Updated on: 

ചെന്നൈ: കേന്ദ്ര സർക്കാർ നവംബർ 30ന് പാർലമെന്‍റിൽ അവതരിപ്പിക്കാനിരിക്കുന്ന മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ‍്യാപിച്ച നിലപാടിൽ മാറ്റമില്ലെന്ന് ഡിഎംകെ അധ‍്യക്ഷൻ എം.കെ. സ്റ്റാലിൻ.

ഇതോടെ സ്റ്റാലിനെ അനുനയിപ്പിക്കാനുള്ള ഇന്ത‍്യാസ‍ഖ‍്യത്തിന്‍റെ നീക്കം പാളി. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ ചെന്നൈയിലെത്തി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുനയ ശ്രമങ്ങൾക്ക് അദ്ദേഹം വഴങ്ങിയില്ല.

കൂടിക്കാഴ്ചയ്ക്കിടെ ബിജെപിക്ക് ആയുധമാകരുതെന്ന് സോണിയാ ഗാന്ധി പറഞ്ഞപ്പോൾ തങ്ങൾ തീരുമാനമെടുത്തു പോയെന്നും തമിഴ്നാടിന് സീറ്റിൽ കുറവ് ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചെന്നുമായിരുന്നു സ്റ്റാലിന്‍റെ മറുപടി. ചർച്ച പൂർത്തിയായതോടെ ഇന്ത‍്യാസഖ‍്യ നേതാക്കൾ എൻസിപി (എസ്പി) നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്താൻ മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടു.

ബില്ലിനെ പിന്തുണയ്ക്കുമെന്നു തന്നെയായിരുന്നു കഴിഞ്ഞ ദിവസം ഡിഎംകെ സ്വീകരിച്ച നിലപാട്. കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായെ കണ്ട് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അനുനയ നീക്കവുമായി ഇന്ത‍്യാസഖ‍്യ നേതാക്കൾ അനുനയ നീക്കവുമായി സ്റ്റാലിന്‍റെ അടുത്തെത്തിയത്.