

നിതിൻ ഗഡ്കരിയും ഭാര്യ കാഞ്ചൻ ഗഡ്കരിയും
റോഡ് നിർമിക്കുന്നതിനായി ഭാര്യയുടെ പിതാവിന്‍റെ വീട് തകർത്തതിനെത്തുറിച്ച് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ബോളിവുഡ് നിർമാതാവ് ഫറാ ഖാൻ അവരുടെ വ്ലോഗിന്‍റെ ഭാഗമായി കേന്ദ്രമന്ത്രിയുടെ വസതിയിലെത്തിയപ്പോഴാണ് നിതിൻ ഗഡ്കരി ഇക്കാര്യം പങ്കു വച്ചത്. അദ്ദേഹത്തിന്‍റെ ഭാര്യ കാഞ്ചൻ ഗഡ്കരിയും ഒപ്പമുണ്ടായിരുന്നു.
ഫറയുടെ ഒപ്പമുണ്ടായിരുന്ന പാചകക്കാരൻ ദിലിപ് തന്‍റെ നാട്ടിലേക്ക് ഒരു റോഡ് നിർമിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടപ്പോഴാണ് തന്‍റെ പിതാവിന്‍റെ വീട് റോഡ് നിർമിക്കുന്നതിനായി തകർത്തതിനെക്കുറിച്ച് കാഞ്ചൻ പറഞ്ഞത്.
റോഡ് വീതി കൂട്ടുന്നതിനായി ഭാര്യാപിതാവിന്‍റെ വീട് തകർക്കേണ്ടതായി വന്നുവെന്ന് നിതിന് ഗഡ്കരിയും സമ്മതിച്ചു. പകരം അദ്ദേഹത്തിന് പുതിയ വീട് പണിഞ്ഞു നൽകിയില്ലെന്നും നഷ്ടപരിഹാരം നൽകിയെന്നും മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്.