ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും; സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി

"വിദ്യാർഥികളു‌ടെ ഉത്തര കടലാസുകൾ സുരക്ഷിതമാണ്''
dharmendra pradhan reacted cbse revaluation issue

ധർമേന്ദ്ര പ്രധാൻ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

file image

Updated on

ന്യൂഡൽഹി: സിബിഎസ്ഇ പുനർ മൂല്യനിർണയവുമായി ബന്ധപ്പെട്ട തകരാറിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഉടൻ തന്നെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു.

വിദ്യാർഥികളു‌ടെ ഉത്തര കടലാസുകൾ സുരക്ഷിതമാണ്. ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും പറഞ്ഞ മന്ത്രി ഒഎസ്എം സംവിധാനം സിബിഎസ്ഇ നടപ്പിലാക്കുന്നത് ആദ്യമാണെന്നും വ്യക്തമാക്കി. വീണ്ടും ഒഎസ്എം നടപ്പാക്കുന്നതിൽ ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാവും. സിബിഎസ്ഇയിൽ തിരുത്തൽ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രിയോഗത്തിൽ വ്യക്തമാക്കിയ മന്ത്രി ഉന്നതഉദ്യോഗസ്ഥർക്കെതിരേ അടക്കം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com