"ധ്രുവ് റാഠിയുടെ പൗരത്വം പരിശോധിക്കണം"; കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്ത്

ഒക്റ്റോബർ 8ന് എസ്ഐആറിനെതിരേ സിജെപി ബംഗളൂരുവിൽ നടത്തിയ പ്രതിഷേധത്തിൽ ധ്രുവ് റാഠി പങ്കെടുത്തിരുന്നു.
"Dhruv Rathee's citizenship should be verified"; letter to Union Home Secretary

സമരവേദിയിൽ നിന്നും

File pic

Updated on: 

ബംഗളൂരു: സിജെപി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ഇൻഫ്ലുവൻസർ ധ്രുവ് റാഠിയുടെ പൗരത്വം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകി ബംഗളൂരു പൊലീസ് മുൻ മേധാവി ഭാസ്കർ റാവു. ധ്രുവിന്‍റെ ഇമിഗ്രേഷൻ സ്റ്റാറ്റസ്, വിസ എന്നിവയും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്റ്റോബർ 8ന് എസ്ഐആറിനെതിരേ സിജെപി ബംഗളൂരുവിൽ നടത്തിയ പ്രതിഷേധത്തിൽ ധ്രുവ് റാഠി പങ്കെടുത്തിരുന്നു.

ജർമൻ പൗരനായ ധ്രുവ് നടനും സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് രാജിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ഇമിഗ്രേഷൻ, വിസ നിയമങ്ങൾ പ്രകാരം മറ്റൊരു രാജ്യത്തെ പൗരനായ ധ്രുവിന് ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ അനുവാദമുണ്ടോ എന്നും അതിനായി മുൻ കൂട്ടി അനുമതി നേടിയിരുന്നോ എന്നും കത്തിൽ ചോദിക്കുന്നുണ്ട്. ഏതെങ്കിലും വിധത്തിൽ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും റാവു ആവശ്യപ്പെടുന്നു.

ധ്രുവിന്‍റെ രാഷ്‌ട്രീയ നിരീക്ഷണങ്ങളുമായി യോജിക്കാത്തതു കൊണ്ടല്ല ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും വിദേശ പൗരന്മാർ ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആണെന്നും റാവു പറയുന്നു. 2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച റാവു പരാജയപ്പെട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com