
ശ്വാസംമുട്ടി രാജ്യതലസ്ഥാനം; ഡൽഹിയിൽ വായുമലിനീകരണ തോത് ഗുരുതരാവസ്ഥയിൽ
file image
ന്യൂഡൽഹി: ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ വായൂ മലിനീകരണം രൂക്ഷമായി. ഈ വർഷം ജനുവരിക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും മോശം വായു ഗുണനിലവാരമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്.
വിവിധ പ്രദേശങ്ങളിലെ വായു ഗുണനിലവാര തോത് ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദേശങ്ങളെക്കാൾ ഉയർന്ന അളവിലാണ്. ദീപാവലിക്ക് ശേഷം രണ്ട് ദിവസം പിന്നിട്ടതിനു ശേഷവും വായു ഗുണനിലവാരം അസാധാരണമാം വിധം തുടരുന്നത് ആശങ്കാജനമായാണ് ആളുകൾ കാണുന്നത്.
വായുമലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിങ്ങ് പദ്ധതി ഉടൻ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. കൃത്രിമ മഴയ്ക്കുള്ള നടപടികളെല്ലാം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
എന്നാൽ സെക്രട്ടേറിയേറ്റിൽ മന്ത്രിമാർക്കായി 15 എയർ പ്യൂരിഫയർ വാങ്ങാൻ സർക്കാർ തീരുമാനിച്ചത് വിവാദമായി. നിരവധി ആളുകൾ ഇതിനെതിരേ രൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി രംഗത്തെത്തി.