ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും; വ്യാഴാഴ്ച സിദ്ധരാമയ്യ രാജി വയ്ക്കുമെന്ന് സൂചന

DK Shivakumar to be Karnataka CM; Siddaramaiah likely to resign on Thursday
ഡി.കെ. ശിവകുമാർ
Updated on

ന്യൂഡൽഹി: വർഷങ്ങൾ നീണ്ടു നിന്ന തർക്കത്തിനൊടുവിൽ ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക്. അധികം വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. സിദ്ധരാമയ്യയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ചയോടെ സിദ്ധരാമയ്യ രാജി നൽകിയേക്കും. അധികാരത്തിലേറി രണ്ടര വർഷത്തിനു ശേഷം ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദം നൽകാമെന്ന ധാരണയിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായത്.

എന്നാൽ മൂന്നു വർഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പദം കൈമാറാൻ സിദ്ധരാമയ്യ തയാറായിരുന്നില്ല. ഒടുവിൽ ഹൈക്കമാൻഡ് ഇടപെട്ട് വിഷയം തീരുമാനമാക്കിയതായാണ് സൂചന. ഒന്നിലധികം ഉപമുഖ്യമന്ത്രികൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സിദ്ധരാമയ്യ മുൻപോട്ടു വച്ചതായാണ് റിപ്പോർട്ട്.

സ്ഥാനമൊഴിഞ്ഞാലും മന്ത്രിസഭയിൽ സ്വാധീനം ഉറപ്പാക്കുന്നതിനായാണ് നീക്കം. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റാണ് ഹൈക്കമാൻഡ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ സിദ്ധരാമയ്യ തീരുമാനം അറിയിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com