കുടുംബസമേതം ലണ്ടനിലേക്ക് യാത്ര തിരിച്ച് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ; വിമാനത്താവളത്തിൽ ഗതാഗത കുരുക്ക്

ഉദയനിധിയുടെ മകൻ ഇൻപനിധിയുടെ ബിരുദധാന ചടങ്ങിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ ഭാര‍്യ ദുർഗയ്ക്കും ഉദയനിധിക്കൊപ്പവും ലണ്ടനിലേക്ക് യാത്ര തിരിച്ചത്
DMK leader M.K. Stalin returns to London with family

എം.കെ. സ്റ്റാലിൻ

Updated on

ചെന്നൈ: ഡിഎംകെ അധ‍്യക്ഷനും തമിഴ്നാട് മുൻ മുഖ‍്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ ലണ്ടനിലേക്ക് യാത്ര തിരിച്ചു. ഉദയനിധിയുടെ മകനും തന്‍റെ ചെറുമകനുമായ ഇൻപനിധിയുടെ ബിരുദധാന ചടങ്ങിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ ഭാര‍്യ ദുർഗയ്ക്കും ഉദയനിധിക്കൊപ്പവും ലണ്ടനിലേക്ക് യാത്ര തിരിച്ചത്.

മുൻ മന്ത്രിമാരായ ടി.എം. അൻബരസൻ, പി.കെ. ശേഖർ ബാബു, എം.എ. സുബ്രഹ്മണ‍്യൻ എന്നിവർ വിമാനത്താവളത്തിലെത്തി ചേരുകയും യാത്രയയപ്പ് നൽകുകയും ചെയ്തു. നിരവധി പാർട്ടി പ്രവർത്തകർ വിമാനത്താവളത്തിൽ എത്തിയതിനാൽ ഗതാഗത കുരുക്കിന് വഴിയൊരുക്കി.

logo
Metro Vaartha
www.metrovaartha.com