"120 കിലോമീറ്റർ വേഗത്തിന് പിഴയിടരുത്"; നിർദേശവുമായി കേന്ദ്ര ഗതാഗത മന്ത്രി

ഇതു പ്രകാരം എക്സ്പ്രസ് വേയിലെ വേഗപരിധി മണിക്കൂറിൽ 144 കിലോമീറ്ററായി വർധിക്കും.
"Do not impose fines for speeds up to 120 km/h"; Union Transport Minister issues directive

നിതിൻ ഗഡ്കരി

Updated on: 

ന്യൂഡൽഹി: എക്സ്പ്രസ് വേയിലൂടെ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചാലും പിഴയീടാക്കരുതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി. 120 കിലോമീറ്റർ വേഗത്തിനു പുറമേ അതിനെക്കാൾ 20 ശതമാനം അധികം വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളെയും പിഴയിൽ നിന്ന് ഒഴിവാക്കാമെന്ന് മന്ത്രി വ്യക്തമാക്കി.

ഇതു പ്രകാരം എക്സ്പ്രസ് വേയിലെ വേഗപരിധി മണിക്കൂറിൽ 144 കിലോമീറ്ററായി വർധിക്കും. അതിൽ കൂടുതൽ വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കെതിരേ മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്നാണ് നിർദേശം.

ഡൽഹി- മുംബൈ എക്സ്പ്രസ് വേ കളിൽ 100 മുതൽ 120 കിലോമീറ്ററാണ് വേഗപരിധി. ഈ പാതകളിൽ ഡ്രൈവർമാർക്ക് സ്ഥിരമായി പിഴ ലഭിക്കുന്ന സാഹചര്യത്തിലാണ് നിർദേശം.