2000 രൂപാ നോട്ട് ഇപ്പോഴും കൈയിലുണ്ടോ? എളുപ്പത്തിൽ മാറ്റി വാങ്ങാം

2023 മേയ് 19നാണ് റിസർവ് ബാങ്ക് 2000 രൂപാ നോട്ടുകൾ പിൻവലിച്ചത്.
Do you still have a ₹2,000 note? You can easily exchange it
2000 രൂപ നോട്ടുകളില്‍ 98 ശതമാനവും തിരികെയെത്തിയതായി ആർബിഐ
Updated on

ന്യൂഡൽഹി: 2000 രൂപാ നോട്ടുകൾ ഇനിയും കൈയിലുണ്ടെങ്കിൽ പേടിക്കാനില്ല. നിങ്ങൾക്കത് എളുപ്പത്തിൽ മാറ്റി വാങ്ങാനുള്ള മാർഗങ്ങളുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. 2023 മേയ് 19നാണ് റിസർവ് ബാങ്ക് 2000 രൂപാ നോട്ടുകൾ പിൻവലിച്ചത്. എങ്കിലും ഇപ്പോഴും അവ നിയമപരമായി പണമായി തന്നെയാണ് കണക്കാക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. 19 ആർബിഐ ഇഷ്യു ഓഫിസുകളിൽ നിങ്ങൾക്ക് 2000 രൂപാ നോട്ടുകൾ മാറ്റി വാങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

നേരിട്ട് പോകാൻ സാധിക്കില്ലെങ്കിൽ ഇഷ്യു ഓഫിസുകളിലേക്ക് പോസ്റ്റ് ഓഫിസ് വഴി നിങ്ങൾക്ക് നോട്ട് അയക്കാം. പണം പിന്നീട് നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും.

വിപണിയിലുണ്ടായിരുന്ന 2000 രൂപാ നോട്ടുകളുടെ 98.47 ശതമാനവും തിരികെ എത്തിയിട്ടുണ്ടെന്നാണ് ആർബിഐ സ്ഥിരീകരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com