ചെന്നൈയിൽ ഡോക്റ്ററും കുടുംബവും തൂങ്ങിമരിച്ച നിലയിൽ

ചെന്നൈയിലെ അണ്ണാനഗറിലാണ് സംഭവം
doctor and family dies by suicide in chennai

ചെന്നൈയിൽ ഡോക്റ്ററും കുടുംബവും തൂങ്ങി മരിച്ച നിലയിൽ

file

Updated on

ചെന്നൈ: ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ അണ്ണാനഗറിലാണ് സംഭവം. ഡോക്റ്റർ ബാലമുരുകൻ (52), ഭാര‍്യ സുമതി (47) , മക്കളായ ദശ്വന്ത് (17), ലിംഗേഷ് (15) എന്നിവരാണ് മരിച്ചത്.

വ‍്യാഴാഴ്ച പതിവു പോലെ ജോലിക്കായി എത്തിയ ഡ്രൈവറാണ് സംശയം തോന്നി പൊലീസിൽ വിവരമറിയിച്ചത്.‌ പൊലീസ് സ്ഥലത്തെത്തി വീടിന്‍റെ ജനൽ തുറന്നു നോക്കിയപ്പോഴാണ് ബാലമുരുകനെയും സുമതിയെയും ഒരു മുറിയിലും മക്കളെ മറ്റ് മുറിയിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ തിരുമംഗലം പൊലീസ് കേസെടുത്തു. സാമ്പത്തിക ബാധ‍്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com