പശു വയറ്റിലാക്കിയത് 30 കിലോ പ്ലാസ്റ്റിക്; നീക്കം ചെയ്ത് ഒഡീശയിലെ ഡോക്റ്റർമാർ

നാലു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് ദഹിക്കാതെ കിടന്നിരുന്ന പ്ലാസ്റ്റിക് നീക്കം ചെയ്തത്.
Representative image
Representative image
Updated on

ബെർഹാംപുർ: ഒഡീശയിൽ പശുവിന്‍റെ വയറ്റിൽ നിന്ന് 30 കിലോഗ്രാം പ്ലാസ്റ്റിക് നീക്കം ചെയ്ത് വെറ്ററിനറി ഡോക്റ്റർമാർ. സത്യ നാരായൺ ഗറിന്‍റെ നേതൃത്വത്തിലുള്ള സംഘം നാലു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് 10 വയസ്സു പ്രായമുള്ള പശുവിന്‍റെ വയറ്റിൽ നിന്ന് പ്ലാസ്റ്റിക് നീക്കിയതെന്ന് ഗഞ്ജം ചീഫ് വെറ്ററിനറി ഓഫിസർ മനോജ് കുമാർ സാഹു പറഞ്ഞു.

തെരുവിൽ അലഞ്ഞു നടന്നിരുന്ന പശുവിനെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. നിലവിൽ പശു ആരോഗ്യവതിയാണെന്നും ഡോക്റ്റർമാർ പറയുന്നു. ഒരാഴ്ചയോളം പശു ഡോക്റ്റർമാരുടെ നിരീക്ഷണത്തിലായിരിക്കും. പ്ലാസ്റ്റിക് മലിനീകരണത്തിന്‍റെ അപകടകരമായ അവസ്ഥയാണ് ഈ സംഭവത്തിലൂടെ പുറത്തു വന്നതെന്ന് ഡോക്റ്റർമാർ പറയുന്നു. കഴിഞ്ഞ വർഷം ഇതേ പ്രദേശത്ത് മറ്റൊരു പശുവിന്‍റെ വയറ്റിൽ നിന്ന് 15 കിലോ പ്ലാസ്റ്റിക് നീക്കം ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com