
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ വിവരങ്ങൾ മായ്ച്ചു കളയരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകി സുപ്രീം കോടതി. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് ഹരിയാനയും കോൺഗ്രസ് നേതാക്കളുടം സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം.
തെരഞ്ഞെടുപ്പ് അവസാനിച്ചതിനു ശേഷമുള്ള നടപടിക്രമങ്ങളെക്കുറിച്ചും കോടതി ചോദിച്ചു.ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങുന്ന ബെഞ്ചിന്‍റേതാണ് നിർദേശം.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥിക്ക് വ്യക്തത ആവശ്യമാണെങ്കിൽ അതു നൽകണമെന്നും ക്രമക്കേട് നടന്നിട്ടില്ലെന്ന് വ്യക്തമാക്കണമെന്നു കോടതി വ്യക്തമാക്കി. ഹർജിയിൽ മാർച്ച് 3ന് വീണ്ടും വാദം കേൾക്കും.