വധശിക്ഷയിൽ ഇളവ് തേടി രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന‌യാൾ; നിരസിച്ച് രാഷ്‌ട്രപതി

അധികാരത്തിലേറിയതിനു ശേഷം ഇതു മൂന്നാമത്തെ ദയാഹർജിയാണ് രാഷ്‌ട്രപതി തള്ളുന്നത്.
droupadi murmu rejects mercy plea

രാഷ്ട്രപതി ദ്രൗപദി മുർമു

Updated on

ന്യൂഡൽഹി: രണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുടെ ദയാഹർജി തള്ളി രാഷ്‌ട്രപതി ദ്രൗപതി മുർമു. അധികാരത്തിലേറിയതിനു ശേഷം ഇതു മൂന്നാമത്തെ ദയാഹർജിയാണ് രാഷ്‌ട്രപതി തള്ളുന്നത്.

2012ൽ മഹാരാഷ്ട്രയിൽ വച്ച് രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി അഞ്ച് മണിക്കൂറോളം പീഡിപ്പിച്ചു കൊന്ന കേസിലാണ് രവി അശോക് ഖുമാരെ എന്നയാൾക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.

ഖുമാരേക്ക് 2015ലാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. 2016ൽ ബോംബേ ഹൈക്കോടതിയും 2019ൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചും വിധിയെ ശരി വച്ചു. തുടർന്നാണ് ഖുമാരേ രാഷ്‌ട്രപതിക്ക് ദയാഹർജി സമർപ്പിച്ചത്. എന്നാൽ നവംബർ 6ന് രാഷ്‌ട്രപതി ദയാഹർജി തള്ളി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com