
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദസറ സമ്മാനം; ക്ഷാമബത്തയിൽ 3 ശതമാനം വർധന
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ 3 ശതമാനം വർധന പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ദസറ സമ്മാനമായാണ് ക്ഷാമബത്ത വർധിപ്പിച്ചിരിക്കുന്നതെന്നും ജൂലൈ 1 മുതലുള്ള മുൻകാലപ്രാബല്യത്തോടെ വർധന നിലവിൽ വരുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഈ വർഷം ഇതു രണ്ടാം തവണയാണ് വർധവന്. കഴിഞ്ഞ മാർച്ചിൽ 2 ശതമാനം വർധനവ് പ്രഖ്യാപിച്ചിരുന്നു.നിലവിൽ 60,000 രൂപ അടിസ്ഥാന ശമ്പളമുള്ള വ്യക്തിക്ക് 34,000 രൂപയാണ് ക്ഷാമബത്തയായി ലഭിക്കുക.
ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലുമുള്ള പരിഷ്കരണങ്ങൾ ജനുവരിയിൽ പ്രഖ്യാപിച്ച എട്ടാം ശമ്പള കമ്മിഷൻ തീരുമാനിക്കും. ശുപാർശകൾ അടുത്ത വർഷം 2026 മുതൽ നടപ്പിലാക്കുമെന്നാണ് കരുതുന്നത്.