ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ‌ ഡിവൈഎഫ്ഐ പ്രതിഷേധം; എം.എ. ബേബിയും വൃന്ദ കാരാട്ടും അടക്കമുള്ളവർ അറസ്റ്റിൽ

ജ്ഞാനേഷ് രാജി വയ്ക്കും വരെ സമരം തുടരുമെന്ന് എം.എ. ബേബി പ്രതികരിച്ചു
dyfi protest jantar mantar arrest

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ‌ ഡിവൈഎഫ്ഐ പ്രതിഷേധം; എം.എ. ബേബിയും വൃന്ദ കാരാട്ടും അടക്കമുള്ളവർ അറസ്റ്റിൽ

Updated on: 

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ‌ ഡിവൈഎഫ്ഐ പ്രതിഷേധം. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കുകയാണ്.

സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, വൃന്ദ കാരാട്ട് മറ്റ് എംപിമാരെയും അടക്കമുള്ളവരെ അറസ്റ്റു ചെയ്ത് നീക്കിയിട്ടുണ്ട്. ജ്ഞാനേഷ് രാജി വയ്ക്കും വരെ സമരം തുടരുമെന്ന് എം.എ. ബേബി വ്യക്തമാക്കി.

എം.എ. ബേബി, എ.എ. റഹീം, വൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. നേതാക്കളെയെല്ലാം പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയാണ്. ഇവരെ ഹരിയാന അതിർത്തിയിലുള്ള പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോവുന്നത്.

ജന്തർ മന്തർ പൂർണമായും അടച്ചു, ഇന്‍റർനെറ്റ് സംവിധാനങ്ങളും പ്രവർത്തിക്കുന്നില്ല, 13 മെട്രൊ സ്റ്റേഷനുകൾ അടച്ചിട്ടുണ്ട്. ഡൽഹിയിൽ കടുത്ത നിയന്ത്രണമാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com