ലക്ഷദ്വീപ് കടലിൽ ഭൂചലനം; 4.1 തീവ്രത

ആന്ത്രോത്ത്, അഗത്തി, അമിനി, കടമം ദ്വീപുകളിൽ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ടുണ്ട്
Representative Image
Representative Image
Updated on

കവരത്തി: അറബിക്കടിലിൽ ലക്ഷദ്വീപ് മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അർധരാത്രി 12.15 ഓടെയായിരുന്നു ഭൂചലനമുണ്ടായത്.

അരമണിക്കൂറോളം പ്രകമ്പനം നീണ്ടുനിന്നതായാണ് റിപ്പോർട്ട്. മിനിക്കോയ് ദ്വീപിൽ നിന്ന് 195 കിലോമീറ്റർ അകലെ കടലിൽ 27 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

ആന്ത്രോത്ത്, അഗത്തി, അമിനി, കടമം ദ്വീപുകളിൽ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. തുടർചലനങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

logo
Metro Vaartha
www.metrovaartha.com