ലഡാക്കിൽ നാല് മണിക്കൂറിനിടെ രണ്ട് ഭൂചലനം

വ്യാഴാഴ്ച രാവിലെ 6.05നാണ് റിക്റ്റർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്
Earthquake in Ladakh

ലഡാക്കിൽ ഭൂചലനം

representative image

Updated on

ലേ: ലഡാക്കിലെ ലേയിൽ ഇരട്ട ഭൂചലനം. വ്യാഴാഴ്ച നാല് മണിക്കൂറിനിടെ രണ്ട് ഭൂചലനങ്ങളാണ് ഉണ്ടായത്. വ്യാഴാഴ്ച രാവിലെ 6.05നാണ് റിക്റ്റർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം. തുടർന്ന് രാവിലെ 9.54ന് റിക്റ്റർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും ഉണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂമിക്കടിയിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിൽ നിന്നാണ് രണ്ട് ഭൂചലനങ്ങളുടെയും പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. ഇരട്ട ഭൂചലനമുണ്ടായത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com