വിവാദ പരാമർശം: ശോഭ കരന്ദ്‌ലജെയ്ക്കെതിരേ നടപടിക്ക് നിർദേശിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ

ബംഗളൂരുവിൽ ബാങ്ക് വിളിയുടെ സമയത്ത് കീർത്തനം വച്ചെന്ന പേരിൽ കടയുടമയെ മർദിച്ചതിനെതിരായ പ്രതിഷേധത്തിനിടെയായിരുന്നു ശോഭയുടെ വിവാദ പരാമർശം
 Shobha Karandlaje
Shobha Karandlaje

ചെന്നൈ: പുറത്തുനിന്നെത്തുന്നവർ കർണാടകയിൽ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്ന പരാമർശത്തിൽ കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലജെയ്ക്കെതിരേ നടപടിക്ക് തെരഞ്ഞെടുപ്പു കമ്മിഷൻ. തമിഴർക്കെതിരേ വിദ്വേഷ പരാമർശം നടത്തിയെ പരാതിയിൽ നടപടിയെടുക്കാൻ കമ്മിഷൻ നിർദശിച്ചു. വിവാദ പരാമർശത്തിൽ ശോഭ തമിഴ്നാടിനോടു ഖേദം പ്രകടിപ്പിച്ചെങ്കിലും സ്പർധയുണ്ടാക്കുന്നു എന്നാരോപിച്ച് മധുര സിറ്റി പൊലീസ് ശോഭയ്ക്കെതിരേ കേസെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രമേശ് ചെന്നിത്തലയുൾപ്പെടെ കേരളത്തിലെ കോൺഗ്രസ് നേതാക്കളും ശോഭയ്ക്കെതിരേ രംഗത്തെത്തി. ശോഭയുടെ പരാമർശം സമൂഹത്തിലെ സൗഹാർദം തകർക്കുന്നതും ദേശീയ ഐക്യത്തെ ബാധിക്കുന്നതുമാണെന്നാണ് സ്റ്റാലിന്‍റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് ബിജെപി പ്രവർത്തകരെ ഇത്തരം നീക്കങ്ങളിൽ നിന്നു പിന്തിരിപ്പിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ശോഭയുടെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണെന്നും പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മധുര സ്വദേശി സി. ത്യാഗരാജൻ നൽകിയ പരാതിയിലാണു ശോഭയ്ക്കെതിരേ കേസെടുത്തത്.

ബംഗളൂരുവിൽ ബാങ്ക് വിളിയുടെ സമയത്ത് കീർത്തനം വച്ചെന്ന പേരിൽ കടയുടമയെ മർദിച്ചതിനെതിരായ പ്രതിഷേധത്തിനിടെയായിരുന്നു ശോഭയുടെ വിവാദ പരാമർശം. തമിഴ്നാട്ടിൽ നിന്നെത്തിയ ഒരാൾ രാമേശ്വരം കഫേയിൽ സ്ഫോടനം നടത്തിയെന്നും ഡൽഹിയിൽ നിന്നെത്തിയവർ നിയമസഭയിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും പറഞ്ഞ ശോഭ കേരളത്തിൽ നിന്നൊരാൾ പെൺകുട്ടികൾക്കു നേരേ ആസിഡാക്രമണം നടത്തിയെന്നും കൂട്ടിച്ചേർത്തു.

പരാമർശം വിവാദമായതോടെ തമിഴ്നാട്ടുകാരെ മൊത്തത്തിലല്ല താൻ പറഞ്ഞതെന്നു ശോഭ വിശദീകരിച്ചു. കൃഷ്ണഗിരിയിൽ തീവ്രവാദ പരിശീലനം നടത്തിയവരെയാണു ലക്ഷ്യമിട്ടതെന്നും തമിഴ്നാട്ടുകാർക്കുണ്ടായ വേദനയിൽ ഖേദമുണ്ടെന്നും ശോഭ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com