വിദേശ വിനിമയ ചട്ടം ലംഘിച്ചു; ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് ഇഡി

2021 ഒക്റ്റോബർ 15 മുതൽ ദിവസവും 5000 രൂപ എന്ന കണക്കിൽ 3,44,48,850 രൂപയാണ് കൃത്യം പിഴത്തുക.
ED slaps fine of 3.44 crore rupees BBC India over fema case
വിദേശ വിനിമയ ചട്ടം ലംഘിച്ചു; ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് ഇഡി
Updated on

ന്യൂഡൽഹി: വിദേശ വിനിമയ ചട്ടം ലംഘിച്ചതിന്‍റെ പേരിൽ ബിബിസി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. ഡിജിറ്റൽ മാധ്യമങ്ങൾക്കുള്ള വിദേശ ഫണ്ടിന്‍റെ പരിധി ലംഘിച്ചതിനാണ് പിഴയിട്ടിരിക്കുന്നത്. 26 ശതമാനമാണ് ഡിജിറ്റൽ മാധ്യമങ്ങൾക്കുള്ള വിദേശ ഫണ്ടിന്‍റെ പരിധി. 2021 ഒക്റ്റോബർ 15 മുതൽ ദിവസവും 5000 രൂപ എന്ന കണക്കിൽ 3,44,48,850 രൂപയാണ് കൃത്യം പിഴത്തുക.

നിയമ ലംഘനം നടന്ന സമയത്ത് ബിബിസി ഇന്ത്യ ഡയറക്റ്റർമാരായിരുന്ന ഗിലെസ് ആന്‍റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കിൾ ഗിബ്ബൺസ് എന്നിവർക്ക് 1,14,82,950 രൂപ വീതവും പിഴയിട്ടിട്ടുണ്ട്. 2023 ഏപ്രിലിലാണ് ഇഡി വിഷയത്തിൽ കേസ് എടുത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com