മുട്ടയെറിഞ്ഞത് പൊലീസിന്‍റെ സാന്നിധ്യത്തിൽ; മഹുവ ഹൈക്കോടതിയിൽ

കൃഷ്ണനഗർ മണ്ഡലത്തിൽ സന്ദർശനം നടത്തുന്നതിനിടെയാണ് എതിർ പാർട്ടിക്കാർ മഹുവക്കു നേരെ മുട്ടയെറിഞ്ഞത്.
Egg-throwing incident occurred in police presence; Mahua moves High Court

മഹുവ മൊയ്ത്ര

Updated on

കോൽക്കത്ത: തനിക്കു നേരെ മുട്ടയെറിഞ്ഞതിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം ആദ്യം കൃഷ്ണനഗർ മണ്ഡലത്തിൽ സന്ദർശനം നടത്തുന്നതിനിടെയാണ് എതിർ പാർട്ടിക്കാർ മഹുവക്കു നേരെ മുട്ടയെറിഞ്ഞത്.

മഹുവയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മണ്ഡലത്തിൽ സന്ദർശനം നടത്തുമ്പോൾ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന കോടതി വിധി നില നിൽക്കേയാണ് സെപ്റ്റംബർ 16ന് താൻ സന്ദർശനം നടത്തിയതെന്നും എന്നാൽ പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചിരുന്നി‌ല്ലെന്നും മഹുവ ആരോപിക്കുന്നു.

പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലേറിയതിനു ശേഷം താൻ മണ്ഡലത്തിൽ എത്തുന്ന സമയത്തെല്ലാം ശത്രുക്കൾ മുട്ടയെറിയുന്നുവെന്ന് ചൂണ്ടിക്കാട്ടി മഹുവ മുൻപ് നൽകിയ ഹർജിയിലാണ് കോടതി രണ്ട് പൊലീസുകാരെ സുരക്ഷക്കായി നൽകാൻ ഉത്തരവിട്ടിരുന്നത്. പൊലീസുകാരുടെ സാന്നിധ്യത്തിൽ എങ്ങനെയാണ് തനിക്കു നേരെ മുട്ടയെറിഞ്ഞത് എന്നും മഹുവ ഹർജിയിൽ ചോദിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com