

മഹുവ മൊയ്‌ത്ര
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയെറിഞ്ഞ് ആക്രമണം. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലെ ഒരു റെസ്റ്റോറന്റില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് മഹുവ ആരോപിച്ചു.
റെസ്റ്റോറന്റില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കവേ ഒരുസംഘം ആളുകള്‍ മഹുവയ്ക്ക് നേരെ മുട്ടയെറിയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മഹുവ തന്റെ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്ത് ഉണ്ടായിരിക്കെയാണ് ആക്രമണം നടന്നതെന്ന് മഹുവ കുറ്റപ്പെടുത്തി. മുട്ടയെറിയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി അപലപിച്ചു. ബിജെപിയുടെ ഗുണ്ടകളാണ് ഇതിനു പിന്നിലെന്ന് തൃണമൂല്‍ ആരോപിച്ചു. അതേസമയം വിഷയത്തില്‍ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈവര്‍ഷം മേയിലാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തില്‍ വന്നത്. ഇതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരെ മുട്ടയേറ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.