അരുണാചലില്‍ ചൈനീസ് സേനയുമായി ഏറ്റുമുട്ടല്‍ നടക്കാറുണ്ടെന്ന് ഐടിബിപി മേധാവി

1962ല്‍ രൂപീകരിച്ച ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസാണു ചൈനയുമായുള്ള 3,488 കിലോമീറ്റര്‍ നീളമുള്ള 'ലൈന്‍ ഒഫ് ആക്ച്വല്‍ കണ്ട്രോള്‍' സംരക്ഷിക്കുന്നത്.
ITBP chief clashes  Chinese forces Arunachal

അരുണാചലില്‍ ചൈനീസ് സേനയുമായി ഏറ്റുമുട്ടല്‍ നടക്കാറുണ്ടെന്ന് ഐടിബിപി മേധാവി

Updated on: 

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൈനയുമായി പലയിടങ്ങളിലും ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും, അവ ഇപ്പോഴും തുടരുകയാണെന്നും ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) ഡയറക്റ്റര്‍ ജനറല്‍ ശത്രുജിത് കപൂര്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അരുണാചലിലെ പലയിടങ്ങളിലും ചൈനീസ് സേനയുമായി മുഖാമുഖം നില്‍ക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്, അത് ഇപ്പോഴും തുടരുകയാണെന്ന് കപൂര്‍ പറഞ്ഞു. ഈ മാസം അവസാനം വിരമിക്കാനിരിക്കുകയാണ് കപൂര്‍. 'ശൗര്യ കമാന്‍ഡോകള്‍' എന്ന പേരില്‍ ഒരു പുതിയ പോരാളി സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഐടിബിപി മേധാവി കൂട്ടിച്ചേര്‍ത്തു. അരുണാചല്‍ പ്രദേശിലെ വിവിധ ഇടങ്ങളില്‍ ഈ സംഘം അവരുടെ കഴിവുകള്‍ പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 1962ല്‍ രൂപീകരിച്ച ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസാണു ചൈനയുമായുള്ള 3,488 കിലോമീറ്റര്‍ നീളമുള്ള 'ലൈന്‍ ഒഫ് ആക്ച്വല്‍ കണ്ട്രോള്‍' സംരക്ഷിക്കുന്നത്.

ചൈനയുമായുള്ള അതിര്‍ത്തിയാണ് 'ഏറ്റവും പ്രയാസകരമായ' അതിര്‍ത്തി എന്ന് ശത്രുജിത് കപൂര്‍ പറഞ്ഞു. ചൈന 'ശക്തനായ' അയല്‍രാജ്യവും ഇന്ത്യയുടെ 'ഏറ്റവും വലിയ എതിരാളിയും' ആണ്. അതിനാല്‍ അവരെ 'നേരിടാന്‍' കൂടുതല്‍ ശേഷി ആര്‍ജ്ജിക്കേണ്ടതുണ്ട്.

ഡ്രോണുകള്‍ ഒരു വലിയ വെല്ലുവിളിയും അതേസമയം ഒരു അവസരവുമാണ്. പരമ്പരാഗത രീതികള്‍ ഉപയോഗിച്ച് ചൈനയുമായി മത്സരിക്കുക എന്നത് പ്രയാസകരമായിരിക്കും. അവര്‍ സൈന്യത്തെ ആധുനികവത്കരിക്കുകയും വന്‍തോതില്‍ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഡ്രോണുകളുടെ പ്രത്യേകത എന്തെന്നാല്‍, ഒരു ചെറിയ രാജ്യത്തിന് പോലും വലിയൊരു രാജ്യത്തോട് ശക്തമായി മത്സരിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com