മഹാരാഷ്ട്ര ഉപമുഖ‍്യമന്ത്രി ഏക്നാഥ് ഷിൻഡെ ആശുപത്രിയിൽ

കുറച്ചു ദിവസങ്ങളായി ഉണ്ടായിരുന്ന കടുത്ത പനിയും ജലദോഷവും കാരണമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്
eknath shinde hospitalized due to viral fever in thane

ഏക്നാഥ് ഷിൻഡെ

Updated on

മുംബൈ: മഹാരാഷ്ട്ര ഉപമുഖ‍്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയെ താനെയിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചു ദിവസങ്ങളായി ഉണ്ടായിരുന്ന കടുത്ത പനിയും ജലദോഷവും കാരണമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

നിലവിൽ ഡോക്റ്റർമാരുടെ പരിചരണത്തിലുള്ള ഉപമുഖ‍്യമന്ത്രിയുടെ ആരോഗ‍്യ നില ഭേദമായെന്നും ശനിയാഴ്ചയോടെ തന്നെ ആശുപത്രി വിടുമെന്നുമാണ് വിവരം. കഠിനമായ ജോലി സമ്മർദവും അമിതമായ ശാരീരിക അധ്വാനവും മൂലം അദ്ദേഹത്തിന്‍റെ ആരോഗ‍്യം മോശമായിരുന്നുവെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

നിയമസഭാ സമ്മേളനം നടക്കുമ്പോൾ അദ്ദേഹത്തിന് പനിയുണ്ടായിരുന്നതായും എന്നിരുന്നാലും അദ്ദേഹം ജോലി തുടർന്നത് ആരോഗ‍്യ നില വഷളാക്കാൻ കാരണമായെന്നും ഇതേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിനാൽ മുൻകൂട്ടി നിശ്ചയിച്ച രാഷ്ട്രീയ പരിപാടികളെ ഇത് സാരമായി ബാധിച്ചു.

logo
Metro Vaartha
www.metrovaartha.com