ഒടുവിൽ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; സംസ്ഥാനത്ത് പോളിങ് 78.27%

മൂന്നര പതിറ്റാണ്ടിനിടയിലെ ഉയർന്ന നിരക്ക്
Election Commission finally releases polling percentage

ഒടുവിൽ പോളിങ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

Updated on

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ അന്തിമ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് 78.27 ശതമാനമാണ് ആകെ പോളിങ്. 1982 ന് ശേഷമുള്ള ഏറ്റവും വലിയ പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതൽ പോളിങ് നടന്നത് കുന്ദമംഗലത്താണ്. 84.83 ശതമാനം. കുറവ് പോളിങ് റാന്നിയിലാണ് 68.99 ശതമാനം. ചിറ്റൂരിൽ 84.63 ശതമാനവും കുന്നത്തുനാട് 84.09 ശതമാനവുമാണ് പോളിങ്.

1987ലായിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 80.54 ശതമാനമായിരുന്നു അന്നത്തെ പോളിങ്. തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് ശതമാനം പുറത്തുവിട്ടിരുന്നില്ല. ഇതോടെ കണക്ക് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com