നാടൻ ബോംബ് വിഴുങ്ങിയ ആനക്കുട്ടി ചരിഞ്ഞു; ഒരാൾ അറസ്റ്റിൽ
India
നാടൻ ബോംബ് വിഴുങ്ങിയ ആനക്കുട്ടി ചരിഞ്ഞു; ഒരാൾ അറസ്റ്റിൽ
ആനയുടെ വായിലും തുമ്പിക്കൈയിലും പരുക്കുകളും രക്തസ്രാവവും കണ്ടെത്തി.
ഈറോഡ്: തമിഴ്നാട്ടിൽ നാടൻ ബോംബ് വിഴുങ്ങിയ കുട്ടിയാന ചരിഞ്ഞു. സംഭവത്തിൽ ഒരു കർഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ കാളിമുത്തുവാണ് അറസ്റ്റിലായിരിക്കുന്നത്. സത്യമംഗലം ടൈഗർ റിസർവിലാണ് ആനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രണ്ട് വയസ് പ്രായമുള്ള പിടിയാനക്കുട്ടിയാണ് ചരിഞ്ഞത്.
ആനയുടെ വായിലും തുമ്പിക്കൈയിലും പരുക്കുകളും രക്തസ്രാവവും കണ്ടെത്തി. പോസ്റ്റ്മോർട്ടം നടത്തിയതോടെയാണ് ആനക്കുട്ടി നാടൻബോംബ് വിഴുങ്ങിയതായി കണ്ടെത്തിയത്.
ആനകൾ വിള നശിപ്പിക്കാതിരിക്കാനായി കർഷകൻ ബോംബെറിഞ്ഞതായാണ് കണ്ടെത്തൽ.

