

അരുണാചൽ പ്രദേശിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
representative image
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ലോങ്ഡിംഗ് ജില്ലിയിൽ ഇന്ത്യ - മ്യാൻമർ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം പട്രോളിങ് ആരംഭിച്ചതെന്നാണ് വിവരം.
പട്രോളിങ്ങിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിനിടെ ഭീകരർ മ്യാൻമർ ഭാഗത്തേക്ക് രക്ഷപെട്ടു. സുരക്ഷാസേന പ്രദേശത്ത് സമഗ്രമായ തെരച്ചിൽ നടത്തിയെങ്കിലും ഭീകരർ അതിർത്തി കടന്നെന്നാണ് വിവരം.