അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത് നാഗിൽ ഏറ്റുമുട്ടൽ. ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കോകർനാഗ് ഗ്രാമത്തിൽ ഭീകരരുടെ സാനിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായി പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ഉധംപുരിലെ ബസന്ത്ഗറിലും ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു.