പുല്‍വാമയില്‍ ഏറ്റുമുട്ടൽ: 2 ലഷ്‌കര്‍ കമാൻഡർമാർ പിടിയിൽ

പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്.
Encounter in Pulwama: 2 Lashkar commanders trapped
പുല്‍വാമയില്‍ ഏറ്റുമുട്ടൽ: 2 ലഷ്‌കര്‍ കമാൻഡർമാർ പിടിയിൽ
Updated on

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ സൈന്യം പിടികൂടി. പുല്‍വാമയിലെ നിഹാമ ഏരിയയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ കമാൻഡർമാരാണ് പിടിയിലായത്. പുല്‍വാമ സ്വദേശികളായ റയീസ് അഹമ്മദ്, റിയാസ് അഹമ്മദ് ദര്‍ എന്നിവരാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. സൈന്യം തിരച്ചില്‍ ആരംഭിച്ചപ്പോള്‍ ഭീകരര്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com