ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന പ്രദേശത്ത് തെരച്ചിൽ നടത്തിയത്
encounter with security forces in chhattisgarh 2 maoists killed

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

Updated on

ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്തു നിന്ന് നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് സുരക്ഷാ സേന 2 പേരെ വധിച്ചത്.

തിങ്കളാഴ്ച പ്രദേശത്ത് തെരച്ചിൽ നടത്തിയപ്പോൾ ഐഇഡി പൊട്ടിത്തെറിച്ച് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെ പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ ശക്തമാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com