കെ. കവിത 292 കോടിയുടെ അനധികൃത ഇടപാട് നടത്തിയെന്ന് ഇഡി കുറ്റപത്രം

. നിയമവിരുദ്ധമായി ഉണ്ടാക്കിയ ഈ വരുമാനത്തിന്‍റെ ഭാഗം സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കിടുന്നതിലും അവർ ഉൾപ്പെട്ടിട്ടുണ്ട്.
 കെ. കവിത
കെ. കവിത

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവും എംഎൽഎയുമായ കെ. കവിത 292 കോടിയുടെ അനധികൃത ഇടപാട് നടത്തിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ കുറ്റപത്രം. ആരോപണവിധേയമായ "സൗത്ത് ഗ്രൂപ്പും' എഎപി നേതാക്കളുമായി ചേർന്ന് ഗൂഢാലോചന നടത്തിയ കവിത 100 കോടി കൈക്കൂലി നൽകി അനധികൃത നേട്ടമുണ്ടാക്കി. ഇതു കൂടാതെ ഇൻഡോ സ്പിരിറ്റ്‌സിന്‍റെ രൂപീകരണത്തിലൂടെയും, ഗൂഢാലോചനയിലൂടെയും അഴിമതി നടത്തിയതിന്‍റെ ഫലമായി ലഭിച്ച 292.8 കോടി രൂപയുടെ വരുമാനത്തിൽ കവിതയ്ക്കും പങ്കുണ്ടെന്ന് ഇഡി പറയുന്നു. ഒരു ദേശീയ മാധ്യമമാണു കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവിട്ടത്. ഇൻഡോ സ്പിരിറ്റ്സിൽ നിന്ന് തന്‍റെ കൂട്ടാളി അഭിഷേക് ബോയിൻപള്ളി വഴി 5.5 കോടി രൂപ കവിതയ്ക്കു ലഭിച്ചു.

സർക്കാർ ഉദ്യോഗസ്ഥർക്ക് ഇടനിലക്കാരൻ വഴി കോഴ നൽകി 1,100 കോടി രൂപയുടെ അനധികൃതവരുമാനം ഉണ്ടാക്കുന്നതിൽ കവിത പങ്കുചേർന്നു. നിയമവിരുദ്ധമായി ഉണ്ടാക്കിയ ഈ വരുമാനത്തിന്‍റെ ഭാഗം സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കിടുന്നതിലും അവർ ഉൾപ്പെട്ടിട്ടുണ്ട്. തെളിവുകളും പങ്കാളിത്തവും മറച്ചുവയ്ക്കാൻ അവർ മൊബൈൽ ഫോൺ രേഖകൾ ഇല്ലാതാക്കിയെന്നും ഇഡി പറയുന്നു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അടക്കം ഉൾപ്പെട്ട ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ കവിത രണ്ടു മാസമായി റിമാൻഡിലാണ്. അവരുടെ റിമാൻഡ് കാലാവധി ഇന്നലെ ജൂലൈ മൂന്നു വരെ നീട്ടി. മുൻ മുഖ്യമന്ത്രിയുടെ ബിആർഎസ് നേതാവുമായ കെ. ചന്ദ്രശേഖര റാവുവിന്‍റെ മകളാണ് മുൻ എംപി കൂടിയായ കവിത.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com