ഇപിഎഫ് നിക്ഷേപം ജനുവരി മുതൽ എടിഎമ്മിലൂടെ പിൻവലിക്കാം

അടുത്ത മേയ്- ജൂൺ മാസത്തോടെ ഇതു നടപ്പാക്കായിരുന്നു ആലോചിച്ചിരുന്നത്.
EPF savings can withdraw through ATM by January
ഇപിഎഫ് നിക്ഷേപം ജനുവരി മുതൽ എടിഎമ്മിലൂടെ പിൻവലിക്കാംRepresentative image
Updated on

ന്യൂഡൽഹി: ഇപിഎഫ് നിക്ഷേപം എടിഎമ്മിലൂടെ പിൻവലിക്കാനാകുന്ന സംവിധാനം ജനുവരിയിൽ നിലവിൽ വരും. കേന്ദ്ര തൊഴിൽ സെക്രട്ടറി സുമിത ദവ്‌രയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇപിഎഫ്ഒ 3.0 പദ്ധതിയുട ഭാഗമായി ഇപിഎഫിന് ഡെബിറ്റ് കാർഡ് മാതൃകയിലുള്ള കാർഡ് നൽകുമെന്നു തൊഴിൽ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. അടുത്ത മേയ്- ജൂൺ മാസത്തോടെ ഇതു നടപ്പാക്കായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ, ജനുവരിയിൽ തന്നെ മാതൃക നിലവിൽ വരുമെന്നാണ് ഇന്നലത്തെ പ്രഖ്യാപനം.

പിഎഫ് ഉപയോക്താവ്, ആശ്രിതർ തുടങ്ങിയവർക്ക് എടിഎമ്മിലൂടെ പണം സ്വീകരിക്കാനാകുമെന്നു ദവ്‌ര. ഇപിഎഫിനെ ഉപയോക്തൃസൗഹൃദമാക്കാനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ മൂന്നു മാസത്തിലും നിങ്ങൾക്കത് അറിയാനാകുമെന്നും ദവ്‌ര.

രാജ്യത്ത് ഏഴു കോടിയിലേറെ ഉപയോക്താക്കളുണ്ട് ഇപിഎഫിൽ. നിലവില്‍ ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയെടുക്കാന്‍ 7-10 ദിവസമെടുക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com