എഫ്സിആര്‍എ: പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കുമെന്ന് മനീഷ് തിവാരി

ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയിലേക്കോ സെലക്റ്റ് കമ്മിറ്റിയിലേക്കോ വിടണമെന്നും എല്ലാ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി സമഗ്രമായ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 FCRA: Manish Tewari says he will protest in Parliament

എഫ്സിആര്‍എ: പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കുമെന്ന് മനീഷ് തിവാരി

file photo

Updated on

കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ മനീഷ് തിവാരി. കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നിയമ ഭേദഗതി ക്രൂരവും സ്വേച്ഛാധിപത്യ സ്വഭാവമുള്ളതുമാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 300 (സ്വത്തവകാശം) ഉള്‍പ്പെടെ, ആര്‍ട്ടിക്കിളുകള്‍ 14, 15, 19, 21 എന്നിവയും ഈ ബില്‍ ലംഘിക്കുന്നു. ഈ ബില്‍ അടിസ്ഥാനപരമായി അപകടകരമാണ്. നിലവിലെ രൂപത്തില്‍ ഒരിക്കലും അവതരിപ്പിക്കരുതായിരുന്നു. ഇത്തരത്തിലുള്ള പ്രധാന നിയമങ്ങള്‍ വ്യാപകമായ ആലോചനയും വിശദമായ പരിശോധനയും ആവശ്യപ്പെടുന്നതാണ്.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെതിരേ പ്രകടിപ്പിക്കുമ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു പ്രതികരണം പോലും നടത്തുന്നില്ല. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ഈ ബില്ലിനെതിരേ പാര്‍ലമെന്‍റില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയിലേക്കോ സെലക്റ്റ് കമ്മിറ്റിയിലേക്കോ വിടണമെന്നും എല്ലാ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി സമഗ്രമായ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com