'ജയിലിലടച്ചാലും എന്‍റെ ജീവിതം രാജ്യസേവനത്തിനായി സമർപ്പിക്കപ്പെട്ടത്'; ആദ്യ പ്രതികരണവുമായി കെജ്‌രിവാൾ

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കെജ്‌രിവാളിനെ അകറ്റാനായുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് കെജ്‌രിവാളിന്‍റെ അറസ്റ്റെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിട്ടുണ്ട്.
അരവിന്ദ് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ
അരവിന്ദ് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ

ന്യൂഡൽഹി: ജയിലിനകത്താണെങ്കിലും അല്ലെങ്കിലും എന്‍റെ ജീവിതം രാജ്യത്തിനു വേണ്ടി സമർപ്പിച്ചിരിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അറസ്റ്റിലായതിനു ശേഷമുള്ള കെജ്‌രിവാളിന്‍റെ ആദ്യ പ്രതികരണമാണിത്. കോടതിയിൽ ഹാജരാക്കുന്നതിനിടെ ടിവി9 നെറ്റ്വർക്കിനോടാണ് കെജ്‌രിവാൾ സംസാരിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കെജ്‌രിവാളിനെ അകറ്റാനായുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് കെജ്‌രിവാളിന്‍റെ അറസ്റ്റെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിട്ടുണ്ട്.

കെജ്‌രിവാളിന്‍റെ അറസ്റ്റിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാണ്. ഡൽഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ്, ഈസ്റ്റ് ഡൽഹിയിലെ സ്ഥാനാർ‌ഥി കുൽദീപ് കുമാർ എന്നിവർ പ്രതിഷേധത്തിനിടെ അറസ്റ്റിലായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com