എഥനോൾ ചേർത്താലും പെട്രോൾ വില കുറയില്ല; കാരണം വ്യക്തമാക്കി മുൻ എച്ച്പിസിഎൽ ചെയർമാൻ

എഥനോൾ ചേർക്കുന്നതിനാൽ ഇന്ധനത്തിന്‍റെ വിലകുറയുമെന്ന റിപ്പോർട്ടുകൾ എം.കെ. സുരാന തള്ളി
ex hpcl chief says ethanol blending won't lower fuel rates

എഥനോൾ ചേർത്താലും പെട്രോൾ വില കുറയില്ല; കാരണം വ്യക്തമാക്കി മുൻ എച്ച്പിസിഎൽ ചെയർമാൻ

Updated on

ന‍്യൂഡൽഹി: എഥനോൾ ചേർത്ത ഇന്ധനം രാജ‍്യവ‍്യാപകമായി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട്. എഥനോൾ ചേർക്കുന്നതിനാൽ ഇന്ധനത്തിന് വില കുറയുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ ഇക്കാര‍്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്‍റെ മുൻ ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ എം.കെ. സുരാന. എഥനോൾ ചേർക്കുന്നതിനാൽ ഇന്ധനത്തിന്‍റെ വിലകുറയുമെന്ന റിപ്പോർട്ടുകൾ അദ്ദേഹം ഒരു ചർച്ചയ്ക്കിടെ തള്ളി കളഞ്ഞതായാണ് പ്രമുഖ മാധ‍്യമമായ സിഎൻബിസി ടിവി18 റിപ്പോർട്ട് ചെയ്തത്.

ഒരു ലിറ്റർ എഥനോളിന്‍റെ വില 56.71നും 71നും ഇടയിലാണെങ്കിലും റിഫൈനറിയിൽ നിന്നുമുള്ള പെട്രോളിന്‍റെ അടിസ്ഥാന വില 53 ആണെന്ന് അദ്ദേഹം വ‍്യക്തമാക്കി. അതിനാൽ എണ്ണ കമ്പനികൾക്ക് പെട്രോളിനേക്കാൾ വിലകൂടിയ എഥനോൾ ചേർക്കുന്നത് കൊണ്ട് ചെലവ് കുറയുന്നില്ല. ഇതാണ് പ്രധാനമായും കാരണമെന്നാണ് അദ്ദേഹം പറയുന്നത്.

എണ്ണ കമ്പനികളെ സംബന്ധിച്ചിടത്തോളം പെട്രോളിനേക്കാൾ വില കൂടുതലാണ് എഥനോളിനെങ്കിലും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുമ്പോൾ ആഭ‍്യന്തര വിപണിയിൽ വില സ്ഥിരത നിലനിർത്താൻ എഥനോൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com