ബെംഗളൂരുവിൽ സ്ഫോടനം; ഒൻപത് വയസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്

പാചകവാതക ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം
Explosion in Bengaluru; three people, including a nine-year-old boy, injured.

ബെംഗളൂരുവിൽ സ്ഫോടനം; ഒൻപത് വയസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്

Representative image

Updated on: 

ബെംഗളൂരു: രാജരാജേശ്വരി നഗറിൽ ചാട്ട് കടയുടെ സംഭരണ മുറിയിലുണ്ടായ സ്ഫോടനത്തിൽ ഒൻപത് വയസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. പാചകവാതക ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം.

കട നടത്തിയിരുന്ന ബബ്ലു, സമീപത്തെ വീട്ടിൽ താമസിക്കുന്ന ലക്ഷ്മമ്മ, ഒൻപത് വയസുകാരൻ എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ പാനിപൂരി തയ്യാറാക്കുന്ന സംഭരണ മുറി തുറക്കാനായി ബബ്ലു എത്തിയപ്പോഴായിരുന്നു സ്ഫോടനമുണ്ടായത്.

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പാചകവാതക സിലിണ്ടറിൽ നിന്നുള്ള ചോർച്ചയെ തുടർന്നായിരിക്കാം സ്ഫോടനമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com