നാഗാലാൻഡിൽ സ്ഫോടനം; അസം റൈഫിൾസ് ജവാന് വീരമൃത്യു

തിങ്കളാഴ്ചയാണ് ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനം ഉണ്ടായത്.
Representative image

പ്രതീകാത്മക ചിത്രം

file image

Updated on

കൊഹിമ: നാഗാലാൻഡിലെ ചുമൗകെഡിമ ജില്ലയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരു അസം റൈഫിൾസ് ജവാന് വീരമൃത്യു. നാലു ജവാൻമാർക്ക് പരുക്കേറ്റു. തിങ്കളാഴ്ചയാണ് ഐഇഡി പൊട്ടിത്തെറിച്ച് സ്ഫോടനം ഉണ്ടായത്.

മരിച്ച ജവാന്‍റെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. അസം റൈഫിൾസിന്‍റെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു. ആക്രമണത്തിന്‍റ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സൈനിക നീക്കം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ അമിത് ശുക്ള പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com